ന്യൂയോര്‍ക്ക്: തെറ്റായ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടി നൽകി ഇന്ത്യ. പലസ്തീനിൽ നിന്നുളള ചിത്രം ഇന്ത്യയിലേതെന്ന് പറഞ്ഞ് പാകിസ്ഥാൻ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്ത്യയുടെ പ്രതിനിധി പൗലോമി ത്രിപാഠി കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാകിസ്ഥാനിലെ ഭീകരവാദത്തെ കുറിച്ചുളള ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി . പാകിസ്ഥാൻ കൊലപ്പെടുത്തിയ കശ്മീർ സ്വദേശിയുടെ ചിത്രം ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.