Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ റെയില്‍വെയുടെ എഞ്ചിന്‍രഹിത ട്രെയിന്‍ പരീക്ഷണ ഓട്ടം ഇന്ന്

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍-18' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ഓട്ടോമാറ്റിക് ഡോറുകളും സ്‌റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടൊയ്‌ലെറ്റ് സംവിധാനം തുടങ്ങിയവയും ഉണ്ടാകും. 

India's engine less train starts trail run  today
Author
Chennai, First Published Oct 29, 2018, 11:29 AM IST

ചെന്നൈ: ഇന്ത്യയിലെ വേഗം കൂടിയ ട്രെയിനുകളിലൊന്നായ ട്രെയിന്‍ 18 പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. 30 വര്‍ഷം പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിന്ർറെ പിന്മുറക്കാരനാണ് ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ  ട്രെയിന്‍ 18. നിരവധി സവിശേഷതകളോടെയാണ് ട്രെയിന്‍ 18 ഓടിത്തുടങ്ങുന്നത്. ഇതിലെ സീറ്റുകള്‍ 360 ഡിഗ്രിയില്‍ തിരിക്കാനാകും. ഈ ട്രെയിനിന് എഞ്ചിന്‍ ഇല്ല. ശതാബ്ദിയേക്കാള്‍ 15 ശതമാനം യാത്രാ സമയം കുറയ്ക്കാനാകും.  പൂര്‍ണമായും ശീതീകരിച്ച വണ്ടിയില്‍ 16 കോച്ചുകളാണ് ഉള്ളത്. 

India's engine less train starts trail run  today

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍-18' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ഇതുപോലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. ഓട്ടോമാറ്റിക് ഡോറുകളും സ്‌റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടൊയ്‌ലെറ്റ് സംവിധാനം തുടങ്ങിയവയും ഉണ്ടാകും. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് 'ട്രെയിന്‍-18' എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. 

എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്‌സ്പ്രസ് വണ്ടിക്കളില്‍ എന്‍ജിന്‍ സമീപത്തായിരിക്കും വൈദ്യൂതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.  ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ടു കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മെട്രോയിലേതിന് സമാനമായി ട്രെയിന്‍ നിറുത്തിയതിന് ശേഷം മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളൂ. എല്ലാ വാതിലുകളും അടച്ചതിന് ശേഷം മാത്രമേ ട്രെയിന്‍ സ്റ്റേഷനില്‍നിന്നും എടുക്കുകയുമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. 


 

Follow Us:
Download App:
  • android
  • ios