ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന 2 മിസൈലുകൾ പരീക്ഷിച്ചു. കരസേനയ്ക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ചതാണ് മിസൈൽ.
ഒഡീഷ: ഒഡീഷയിൽ ഡിആർഡിഒയുടെ മിസൈൽ പരീക്ഷണം. ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന 2 മിസൈലുകൾ പരീക്ഷിച്ചു. കരസേനയ്ക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ചതാണ് മിസൈൽ. ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
റഡാറുകളില്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. ട്രക്കില്‍ നിന്ന് പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി.
ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇന്ന് പരീക്ഷിച്ച മിസൈലുകള്‍. മിറാഷ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് വിജയകരമായ മിസൈല്‍ പരീക്ഷണം.
