ദില്ലി: മുന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന് വധശിക്ഷ വിധിച്ച സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനെതിരായ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ മരവിപ്പിച്ചു. ഈ മാസം 17ന് നടത്താനിരുന്ന സമുദ്രാതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ത്യ ഇപ്പോള്‍ റദ്ദാക്കിയത്. ദില്ലിയില്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. കുല്ഭൂഷണ് യാദവ് വിഷയവുമായി പാകിസ്ഥാന് നടത്തുന്ന നീക്കങ്ങള്‍ ഒരിക്കലും പൊറുക്കാനാകാത്തതാണെന്ന് ഇന്ത്യ വ്യക്തമാക്കി. കുല്ഭൂഷണ് യാദവിന് വധശിക്ഷ വിധിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി. വധശിക്ഷ ഒഴിവാക്കണമെന്ന ഇന്ത്യയുടെ പതിന്നാലാമത്തെ അഭ്യര്‍ത്ഥനയും പാകിസ്ഥാന് തള്ളിയതോടെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. 2016 മാര്‍ച്ച് മൂന്നിനാണ് ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബലൂചിസ്ഥാനില്‍നിന്ന് കുല്ഭൂഷണ് യാദവിനെ പാകിസ്ഥാന് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ മാസത്തിലാണ് കുല്ഭൂഷണ് യാദവിന് വധശിക്ഷ വിധിച്ചത്. സൈന്യത്തില്‍നിന്ന് വിരമിച്ച കുല്‍ഭൂഷണിന് ചാരപ്രവര്‍ത്തി നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഇന്ത്യ വാദിച്ചെങ്കിലും, അതെല്ലാം പാകിസ്ഥാന് തള്ളുകയായിരുന്നു. അതിനിടെ അധിനിവേശ കശ്മീരില്‍നിന്ന് മൂന്നു റോ ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന് അവകാശപ്പെട്ടു.
പാകിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
