അഴിമതിക്കാരനെന്ന പ്രതിച്ഛായയാവും യെദ്യൂരപ്പക്ക് തിരിച്ചടിയാവുകയെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ബെംഗളൂരു: കര്‍ണാടകത്തില്‍ തൂക്കുസഭയെന്ന് ഇന്ത്യ ടുഡേ അഭിപ്രായ സര്‍വേ. കോണ്‍ഗ്രസ് 90 മുതല്‍ 101 വരെ സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് പ്രവചനം. 78 മുതല്‍ 86 സീറ്റുകള്‍ വരെയാവും ബിജെപിക്ക് ലഭിക്കുക.ജെഡിഎസിന് 34 മുതല്‍ 43 സീറ്റുവരെ സര്‍വേ പ്രവചിക്കുന്നു.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നവര്‍ 33 ശതമാനമാണ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാവണമെന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസും ബിജെപിയും തുല്യമായി പങ്കിടുമെന്നും ദളിത് വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. അഴിമതിക്കാരനെന്ന പ്രതിച്ഛായയാവും യെദ്യൂരപ്പക്ക് തിരിച്ചടിയാവുകയെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
