മനുഷ്യവിഭവശേഷിയിൽ മുൻപന്തിലുള്ള ഇന്ത്യ വൈദഗ്ധ്യവികസനത്തിൽ ശ്രദ്ധയൂന്നിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു

ദുബായ്: മനുഷ്യവിഭവശേഷി, നൈപുണ്യ വികസനം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യ-യുഎഇ സഹകരണം കൂടുതൽ ശക്തമാകുന്നു. ജിസിസി രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎഇ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

മനുഷ്യവിഭവശേഷിയിൽ മുൻപന്തിലുള്ള ഇന്ത്യ വൈദഗ്ധ്യവികസനത്തിൽ ശ്രദ്ധയൂന്നിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. .ജിസിസി രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഗള്‍ഫിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ നൈപുണ്യ പരിശീലനം നൽകാൻ പദ്ധതിയുണ്ട്. മനുഷ്യവിഭവശേഷി സംബന്ധിച്ച് മൂന്നു തലങ്ങളിള്‍ യുഎഇ സ്വദേശിവൽക്കരണ മന്ത്രി നാസ്സർ താനി അൽ ഹമേലിയുമായി ചർച്ച നടത്തിയതായി പ്രധാൻ അറിയിച്ചു.

പരിശീലനം നൽകുന്നതിനൊപ്പം യോഗ്യതാ മാനദണ്ഡങ്ങൾ രാജ്യാന്തര അക്രഡിറ്റേഷൻ ഏജൻസികളുടെ പരിശോധനയ്ക്കും വിധേയമാക്കും.. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരസ്പരം ഏകോപനം നടത്താൻ ഇരുരാജ്യങ്ങളും പദ്ധതി തയാറാക്കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. എണ്ണയിതര സാമ്പത്തിക വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്ന യുഎഇ മനുഷ്യവിഭവശേഷിയിൽ ഇന്ത്യയുടെ പങ്കാളിത്തമാണ് ആവശ്യപ്പെടുന്നത്. അങ്ങനെ വിവരസാങ്കേതികവിദ്യാ രംഗത്തെ പുതിയ മുന്നേറ്റങ്ങൾക്ക് അനുസരിച്ചു പരിശീലനം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം.