ട്വന്‍റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു
ലോഡ്സ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ പോരാട്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട് തുടക്കം ലഭിച്ചെങ്കിലും കുല്ദീപ് യാദവ് പന്തെറിയാനെത്തിയതോടെ കളി മാറുകയാണ്. 69 റണ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച കുല്ദീപ് സ്കോര് ബോര്ഡില് 86 എത്തിയപ്പോള് ഇംഗ്ലണ്ടിന് രണ്ടാം പ്രഹരവും നല്കി.
ഒടുവില് വിവരം ലഭിക്കുമ്പോള് ഇംഗ്ലണ്ട് 23 ഓവറില് 2 വിക്കറ്റിന് 140 എന്ന നിലയിലാണ്. ഓപ്പണര്മാരായ ജേസണ് റോയ് 40 ഉം ബെയര്സ്റ്റോ 38 ഉം റണ്സെടുത്താണ് കുല്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ജോ റുട്ട് 35 ഉം മോര്ഗന് 24 ഉം റണ്സുമായി ബാറ്റ് വീശുകയാണ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്ഡ്സില് നടക്കുന്നത്. ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമയുടെയും കുൽദീപ് യാദവിന്റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
