ഇസ്ലാമാബാദ്:  ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. പാക് വ്യോമസേന ഇത് കണ്ടെത്തിയെന്ന് മനസ്സിലായതോടെ തിരിച്ചു പറക്കുകയായിരുന്നു. ബാലാക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വീണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു.പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്. 

 

പാക് വ്യോമസേന ഉടൻ പ്രതികരിച്ചെന്നും സേന വക്താവ് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ഇതു സംമ്പന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല. പുല്‍വാമ അക്രമണത്തിന് തിരിച്ചടിയായി തീവ്രവാദി കേന്ദ്രങ്ങളില്‍ മിന്നല്‍ ബോംബാക്രമണം നടത്താനുള്ള സാദ്ധ്യതകള്‍ സേന ആരാഞ്ഞിരുന്നെന്നതരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.