ഒരു ബുള്ളറ്റില്‍ എത്ര പേര്‍ കയറും, രണ്ട് അല്ലെങ്കില്‍ മൂന്ന് അല്ലേ. എന്നാല്‍ 58 എന്നായിരിക്കും ഇന്ത്യന്‍ ആര്‍മിയ്ക്ക് പറയാനുള്ള ഉത്തരം. വെറുതെ അങ്ങ് പറയുക മാത്രമല്ല, 58 പേരെ കയറ്റി ലോകറെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ആര്‍മി. ബംഗളുരുവിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകടനം. 

Scroll to load tweet…

ടൊര്‍നാഡോസ് എന്നറിയപ്പെടുന്ന ആര്‍മി ടീം ആണ് 500 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ 1200 മീറ്റര്‍ സഞ്ചരിച്ചത്. ത്രിവര്‍ണ പതാകയുടെ നിറത്തില്‍ വസ്ത്രം ധരിച്ചാണ് ടീം എത്തിയത്. മേജര്‍ ബണ്ണി ശര്‍മ്മയുടെ നേതൃത്വത്തില്‍ സുബേദാര്‍ രാംപാല്‍ യാദവ് ഓടിച്ച ബൈക്കില്‍ ചുറ്റുമായി മറ്റ് അംഗങ്ങളും നിരന്നു. 

1982 ലെ 9-ാമത് ഏഷ്യന്‍ ഗെയിംസില്‍ നടത്തിയ പ്രകടനത്തിന് ശേഷം ലോകത്തുനടനീളം 100 ലേറെ വേദികളിലാണ് ഇവര്‍ പ്രകടനം കാഴ്ച വച്ചത്. 56 പേരുമായി ബൈക്ക് ഓടിച്ചതിന് 2010 ല്‍ നേടിയ റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി ലോക റെക്കോര്‍ഡുകള്‍ ടീം നേടിയിട്ടുണ്ട്.