ശ്രീനഗര്‍: കാശ്മീരില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇന്ത്യ. പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പത്തോളം പാകിസ്ഥാന്‍ സൈനികരെ വധിച്ചതായാണ് വിവരം. 

തിരിച്ചടയിൽ പാക്ക് പോസ്റ്റുകൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ ആയുധങ്ങളും സോളാർ പാനലുകളും ഉൾപ്പെടെ പാക്ക് സേനയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കി എന്നും ബി എസ് എഫ് ഐജി രാമാവതാർ അറിയിച്ചു. പാക്ക് ജവാൻമാർ കൊല്ലപ്പെട്ടുവെന്ന ദേശീയമാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലനിപ്പിക്കുകയായിരുന്നു.