ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടിൽ അകപ്പെട്ട സ്ത്രീയാണ്  മരിച്ചത്. ഭീകരര്‍ തടവിലാക്കിയ ഏഴു പേരെയും വീട്ടിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തി. രാഷ്ട്രീയ റൈഫിൾസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.