കാശ്മീര്‍: ജമ്മു കാശ്മീരിലെ ബഡ്ഗാമിലെ റാഡ്പഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനൊടുവില്‍ രാവിലെയാണ് ഭീകരരെ സൈന്യം വധിച്ചത്. 

ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു. അന്തനാഗ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത് ഇന്നലെ സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഭീകരര്‍ക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുല്‍വാമ, ബന്ദിപോര, പൂഞ്ച് മേഖലകളില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി.