ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. രാവിലെ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.ഒരു പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ഭീകരരര്‍ മേഖലയിലുണ്ടെന്ന വിലയിരുത്തലില്‍ കൂടുതല്‍ സൈനികരെ സ്ഥലത്ത് വിന്യസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred