Asianet News MalayalamAsianet News Malayalam

കൊടും തണുപ്പിനെ അവഗണിച്ച് പാക് ഗാനത്തിന് ചുവടുവച്ച് ഇന്ത്യൻ സൈനികർ; വൈറലായി വീഡിയോ

സൈനികരുടെ കൈവശമുള്ള കെറ്റിലും വടിയും ഉപയോഗിച്ചാണ് അവർ പാട്ടിനൊപ്പം താളം പിടിക്കുന്നത്. കൂടാതെ കൈയ്യിലുണ്ടായിരുന്ന നായയെയും ചുവട് വയ്ക്കാൻ കൂടെ കൂട്ടുന്നതും വീ‍ഡിയോയിൽ കാണാം. 

Indian Army soldiers dancing to Pakistani song Hawa Hawa
Author
New Delhi, First Published Dec 16, 2018, 3:38 PM IST

കൊടും തണുപ്പിനെ അവഗണിച്ച് പാകിസ്ഥാൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഇന്ത്യൻ സൈനികരുടെ വീ‍ഡി‍യോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനിൽനിന്നുള്ള പ്രശസ്ത ഗാനം ‘ഹവാ ഹവാ’ എന്ന് ഗാനത്തിനാണ് ഇന്ത്യൻ സൈന്യം ചുവടുവച്ചത്.  

30 സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ മഞ്ഞ് വീഴ്ചയൊന്നും ശ്രദ്ധിക്കാതെ സൈനികർ നൃത്തം ചെയ്യുന്നത് കാണാം. സൈനികരുടെ കൈവശമുള്ള കെറ്റിലും വടിയും ഉപയോഗിച്ചാണ് അവർ പാട്ടിനൊപ്പം താളം പിടിക്കുന്നത്. കൂടാതെ കൈയ്യിലുണ്ടായിരുന്ന നായയെയും ചുവട് വയ്ക്കാൻ കൂടെ കൂട്ടുന്നതും വീ‍ഡിയോയിൽ കാണാം.

1980 ൽ പുറത്തിറങ്ങിയ ഹവാ ഹവാ എന്ന് ആൽബത്തില്‍  പാകിസ്ഥാൻ പോപ് ഗായകൻ ഹസൻ ജഗാംഹീർ ആലപിച്ച ഈ ഗാനം ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. അർജുൻ കപൂറും ഇലിയാന ഡിക്രൂസും പ്രധാനവേഷത്തിലെത്തിയ മുബാറക്കൻ എന്ന ബോളിവുഡ് ചിത്രത്തിൽ ഈ ഗാനം റീമേക്ക് ചെയ്ത് എത്തിയിരുന്നു. ആ ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios