ദില്ലി: മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. അതിര്‍ത്തികടന്ന ഇന്ത്യന്‍ സൈന്യം മ്യാന്‍മാറില്‍ പ്രവര്‍ത്തിച്ചിരുന്ന നാഗ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത് നിരവധി തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ ഇസ്റ്റേണ്‍ കമാന്‍റന്‍റ് ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍ക്കും പരിക്കോ ആള്‍ അപായമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

നാഗ തീവ്രവാദി ഗ്രൂപ്പായ എന്‍ എസ് സി എന്‍-കെയുടെ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്. 70 പാര കമാന്‍റോകളാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നും. അതിര്‍ത്തി കടന്നല്ല സൈന്യത്തിന്‍റെ നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്. 

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഒരുവര്‍ഷം പിന്നിടുന്ന വേളയിലാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ പുതി യ നീക്കം. കഴി‌ഞ്ഞ മാസം തന്നെ അരുണാചല്‍ പ്രദേശ് മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സൈന്യം നാഗഭീകര്‍ക്കെതിരെ നടപടികള്‍ എടുത്തുവരുകയാണ്.