സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ സ്ഥാനപതിയെയും കുടുംബത്തെയും ബന്ദികളാക്കി മോഷണം. ഓദ്യോഗിക വസതിയിലാണ് ഇന്ത്യന്‍ സ്ഥാനപതി ശശാങ്ക് വിക്രമിനെയും കുടുംബത്തെയും ബന്ദികളാക്കി മോഷണം നടത്തിയത്. ശശാങ്കിന്‍റെ കുടുംബത്തോടൊപ്പം, വീട്ടിലെ സഹായി, മകനെ പഠിപ്പിക്കാനെത്തിയ ടീച്ചര്‍ എന്നിവരെയും ബന്ദികളാക്കി. ഗേറ്റ് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കയറിയത്. ആര്‍ക്കും പരിക്കുകളില്ല. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. 

സംഭവത്തില്‍ ഡര്‍ബന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചതായും കേന്ദ്രവിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലാണ് ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമസ്വരാജ് ശശാങ്ക് വിക്രമുമായി ഫോണില്‍ സംസാരിച്ചു.