പാരീസ് മെട്രോ സ്റ്റേഷനിലേക്ക് വരികയായിരുന്നു ഇവര്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ബാഗ് തട്ടിയെടുത്തത്
പാരീസ്: ഇന്ത്യന് ഡയമണ്ട് വ്യാപാരികളുടെ ബാഗ് പാരീസ് മെട്രോ സ്റ്റേഷനില് നിന്ന് രണ്ടുപേര് തട്ടിയെടുത്തു .രണ്ടുകോടയിലധികം വിലവരുന്ന സ്റ്റോണുകള് അടങ്ങിയ ബാഗാണ് കൊള്ളയടിക്കപ്പെട്ടത്. ബിസിനസ് മീറ്റിങ്ങ് കഴിഞ്ഞ് പാരീസ് മെട്രോ സ്റ്റേഷനിലേക്ക് വരികയായിരുന്നു ഇവര്. ദേശീയ മാധ്യമമാണ് വാര്ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. കൊള്ളയടിക്കപ്പെട്ട ബാഗില് ഡയമണ്ടില്ലായിരുന്നെങ്കിലും വിലകൂടിയ സ്റ്റോണുകളാണുണ്ടായിരുന്നത്. ഡയമണ്ട് വ്യാപാരികള് അധികമായി താമസിക്കുന്ന സ്ഥലമായ നിന്ത് അരോണ്ഡിസ്മെന്റില് നിന്നാണ് മോഷണം. കഴിഞ്ഞ കുറച്ച് വര്ഷങ്ങള്ക്കുള്ളില് നിരവധി മോഷണങ്ങള് ഇവിടെ നടന്നിട്ടുണ്ട്.
