അബുദാബി ബിഗ് ടിക്കറ്റ്: 12 കോടി മലയാളിക്ക്

First Published 3, Apr 2018, 3:53 PM IST
Indian driver wins Dh12m in Abu Dhabi raffle
Highlights
  • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ജോണ്‍ വര്‍ഗ്ഗീസിന് 12 മില്ല്യണ്‍ ദര്‍ഹം(21 കോടി ഇന്ത്യന്‍ രൂപ) ലോട്ടറിയടിച്ചു

ദുബായ് : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ജോണ്‍ വര്‍ഗ്ഗീസിന് 12 മില്ല്യണ്‍ ദര്‍ഹം(21 കോടി ഇന്ത്യന്‍ രൂപ) ലോട്ടറിയടിച്ചു. ജോണ്‍ വര്‍ഗ്ഗീസ് എടുത്ത 093395 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്.

ചൊവാഴ്ച രാവിലേ അബുദാബി വിമാനത്താവളത്തില്‍ വെച്ച് നടന്ന നറുക്കെടുപ്പിലാണ് ജോണ്‍ വര്‍ഗ്ഗീസിനെ ഭാഗ്യം തേടിയെത്തിയത്. ഇദ്ദേഹം അബുദാബിയില്‍ ഡ്രൈവറായി സേവനം അനുഷ്ടിക്കുകയാണ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അബുദാബി ബിഗ് ടിക്കറ്റിലെ ഇത്രയും ഉയര്‍ന്ന സമ്മാനത്തുക ഇന്ത്യക്കാരന്‍ സ്വന്തമാക്കുന്നത്. 

മൊയ്തു ആയിക്കര രണ്ടാം സ്ഥാനത്തെത്തി 100,000 ദര്‍ഹം സ്വന്തമാക്കി. ഷിനു താഴത്തെ വളപ്പിലാണ് മൂന്നാം സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. 90,000 ദര്‍ഹം ഇദ്ദേഹത്തിന് ലഭിക്കും. ഇത്തവണത്തെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച ആദ്യത്തെ ഏഴ് സ്ഥാനക്കാരും ഇന്ത്യക്കാരാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. 

ഈ വര്‍ഷം ജനുവരിയില്‍ മലയാളിയായ ഹരികൃഷ്ണനാണ് 12 മില്ല്യണ്‍ ദര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് റാഫേലില്‍ തന്നെയാണ് ഇദ്ദേഹത്തിന് സമ്മാനം തേടിയെത്തിയത്.

അബുദാബിയില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് അരങ്ങേറുന്ന നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് റാഫേല്‍. അബുദാബി വിമാനത്താവളത്തില്‍ വെച്ചോ ഓണ്‍ലൈന്‍ വഴിയോ ആണ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുക. 500 ദര്‍ഹം (8,847.44 ഇന്ത്യന്‍ രൂപ)മാണ് ഒരു ടിക്കറ്റിന്‍റെ വില.

loader