ഒരു സ്വകാര്യ കമ്പനിയിലെ ഇന്ത്യക്കാരന്‍ അവധിയെടുക്കാതെ ജോലി ചെയ്ത് സമ്പാദിച്ചത് 19 കോടി രൂപയാണ്.

ദില്ലി: ജോലിയോട് നമ്മുക്ക് പല രീതിയില്‍ ആത്മാര്‍ത്ഥ കാണിക്കാം. അതിലെന്ന് കൃത്യസമയത്ത് ഓഫീസില്‍ എത്തുക എന്നതാണ്. എന്നാല്‍ ഒരു സ്വകാര്യ കമ്പനിയിലെ ഇന്ത്യക്കാരന്‍ അവധിയെടുക്കാതെ ജോലി ചെയ്ത് സമ്പാദിച്ചത് 19 കോടി രൂപയാണ്. വ്യവസായി അനില്‍കുമാര്‍ മണിഭായ് നായികാണ് അവധി ദിവസങ്ങളിലും ജോലി ചെയ്ത് 2019ലെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത്. ഈ വര്‍ഷത്തെ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു. 

രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായ അനില്‍കുമാറിന്‍റെ പ്രതിമാസ ശമ്പളം. അദ്ദേഹം ഒരിക്കല്‍ പോലും അവധി എടുത്തിരുന്നില്ല. 1965ലാണ് അദ്ദേഹം ജൂനിയര്‍ എന്‍ജിനയറായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ കയറിയത്.