അമോണിയ ഫാക്ടറി, മറ്റു കെമിക്കല്‍ ഫാക്ടറികള്‍ എന്നിവ ഒമാനിലെ ദുഃഖമില്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ഹെവി സ്‌പെയര്‍ പാര്‍ട്‌സ് കമ്പനികളും ദുഖമിലെ സാധ്യതകള്‍ പഠിക്കാന്‍ ഓമാനില്‍ സന്ദര്‍ശനം നടത്തും. ഹോട്ടല്‍, സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ് എന്നി മേഖലകളില്‍ നിന്നുള്ള കമ്പനികളെയും രാജ്യത്തെ നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി ഒമാന്‍ സംഘം ക്ഷണിച്ചിട്ടുണ്ട്. ദുഖം ഫ്രീ സോണ്‍ സാമ്പത്തിക മേഖല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യന്‍ കമ്പനികള്‍ സന്നദ്ധത അറിയിച്ചത് വ്യക്തമാക്കിയത്.

വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒമാനിലെ ദുഖം ഫ്രീ സോണില്‍ ലഭ്യമാണ്. ഇന്ത്യ സന്ദര്‍ശിച്ച ഒമാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം, ഡല്‍ഹി, പൂനെ, അഹമ്മദാബാദ് എന്നിവടങ്ങളിലെ വ്യവസായ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും കമ്പനികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. നിര്‍മാണം, വിനോദ സഞ്ചാരം, ഖനനം, പെട്രോ കെമിക്കല്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപമാണ് സംഘം പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഇന്ത്യയിലെ കമ്പനികളുമായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വാണിജ്യബന്ധം സ്ഥാപിക്കാനാണ് സംഘം ശ്രമിച്ചതും. ഒമാനിലെ ദേശീയ സ്ഥിതി വിവര വകുപ്പിന്റെ കണക്കുപ്രകാരം, ഓമനിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.