മണാശേരി ഹോമിയോ ഡിസ്പെൻസറിയിലെ അറ്റന്‍ഡറെ സസ്പെൻറ് ചെയ്തത് തെറ്റായ നടപടി

കോഴിക്കോട്: നിപ പ്രതിരോധിക്കാൻ ഹോമിയോപതിയിൽ മരുന്ന് ഉണ്ടെന്ന് ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ. രോഗലക്ഷണങ്ങൾ പരിശോധിച്ച് തയ്യാറാക്കിയതാണ് മരുന്നെന്ന് ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ അവകാശപ്പെടുന്നു. ഈ മരുന്ന് വിദഗ്ദർ പരിശോധിച്ചതും ഹോമിയോപ്പതി ഡയറക്ടർ അംഗീകരിച്ചതുമാണെന്നും അസോസിയേഷൻ വിശദമാക്കുന്നു.

നിപക്ക് എന്ന പേരിൽ മരുന്ന് നൽകിയ മുക്കം മണാശേരി ഹോമിയോ ഡിസ്പെൻസറിയിലെ അറ്റന്‍ഡറെ സസ്പെൻറ് ചെയ്തത് തെറ്റായ നടപടിയെന്ന് ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. സംഭവത്തിൽ തെറ്റ് പറ്റിയത് ഹോമിയോപ്പതി ഡയറക്ടർക്കാണെന്നും ഇന്ത്യന്‍ ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ വിശദമാക്കി.