കാസര്‍കോട് മായിപ്പാടിയില്‍ വാഹനപരിശോധനക്കിടെനിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ മദ്യക്കടത്ത് പിടിച്ചത്.കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ചായിരുന്നു മദ്യക്കടത്ത്. കാറിന്റെ ഡിക്കിയിലും പിറക് വശത്തെ സീറ്റിനടിയിലുമാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചത്. ഒളിപ്പിച്ചായിരുന്നു മദ്യക്കടത്ത്. 80 കെയ്‌സുകളിലായിട്ടായിരുന്നു 400ലിറ്റര്‍ മദ്യം സൂക്ഷിച്ചിരുന്നത്.കേരളത്തില്‍ മദ്യശാലകള്‍ പൂട്ടിയതോടെ അതിര്‍ത്തി വഴി മദ്യക്കടത്ത് വര്‍ധിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

കാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി നവീന്‍ ഷെട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.