ദുബായില്‍ ലക്കി ഡ്രോയില്‍ ആറരക്കോടി മലയാളിക്ക്

First Published 28, Mar 2018, 10:44 AM IST
Indian Man Buys His First Lottery Ticket Lands Up With 1 Million In UAE
Highlights
  • ദുബായ് ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളിക്ക്

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളിക്ക്.  ഒരു മില്ല്യണ്‍ യു എസ്സ് ഡോളറാണ് സമ്മാനത്തുക. ധനേഷ് എന്ന 25 കാരനാണ് സമ്മാനം അടിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ഡിഡിഎഫ് പ്രതിനിധിയുടെ ഫോണ്‍ ചെയ്തപ്പോള്‍ ധനേഷ് സ്വന്തം വീട്ടിലായിരുന്നു. സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നിമിഷം സംസാരിക്കാന്‍ പോലും സാധിക്കാതെ വണ്ണം അമ്പരപ്പിലായി പോയതായി ധനേഷ് പറയുന്നു. ഇത്ര ചെറുപ്പത്തിലെ ഇത്രയും വലിയ സമ്മാനം തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൈവത്തിന് നന്ദി പറയുന്നതായും ധനേഷ് പറഞ്ഞു.

ആദ്യമായാണ് ധനേഷ് ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ പങ്കാളിയാകുന്നത്. ധനേഷിന് പുറമെ ഒരു ജോര്‍ദാനിയന്‍ സ്വദേശിക്കും ഒരു മില്ല്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ ദുബായ് ജീവിതത്തിനിടെ എഴുപതിലധികം തവണ ഈ ജോര്‍ദ്ദാന്‍ സ്വദേശി ഭാഗ്യം പരീക്ഷിച്ചിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ധനേഷ്. അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ നേരം വിമാനത്താവളത്തില്‍ വെച്ചാണ് ധനേഷ് ലോട്ടറി ടിക്കറ്റ് എടുത്തത്. 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റാണ് യുവാവ് എടുത്തത്.


 

loader