സന: യമന്‍ തീരത്ത് നിന്നും 230 നോട്ടിക്കല്‍ മൈല്‍ അകലെ പായ്‌ക്കപ്പലിന്റെ കൊള്ള ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. തീരദേശ പട്രോളിംഗ് കപ്പലായ ഐഎന്‍എസ് ശാരദയുടെ സഹായത്തോടെയാണ് ശ്രമം തടഞ്ഞത്.

അറബിക്കടലിനും യമനുമിടയിലുള്ള ഗള്‍ഫ് ഓഫ് ഏദനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ രണ്ട് പായ്‌ക്കപ്പലുകള്‍ കണ്ടതായി ലൈബീരിയന്‍ കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയ ഇന്ത്യന്‍ നാവിക സംഘം കൊള്ളശ്രമം പരാജയപ്പെടുത്തുകയായിരുന്നു.

പായ്‌ക്കപ്പലുകള്‍ക്കൊപ്പം അഞ്ച് ചെറു തോണികളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപെട്ട മൂന്ന് തോണികള്‍ക്കായി മറൈന്‍ കമാന്ഡോസ് തിരച്ചില്‍ ശക്തമാക്കിയതായി നാവിക സേന അറിയിച്ചു.