അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി കടന്നെത്തിയ പാക് മത്സ്യബന്ധനബോട്ട് നാവികസേന പിടിച്ചെടുത്തു. ഗുജറാത്തിലെ ജാഖുവ തീരത്തുനിന്നുമാണ് പാക് ബോട്ട് പിടിച്ചത്. ജാഖുവ തീരത്തുനിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് സംശയകരമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെയും നാവിക സേന കസ്റ്റഡിയിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
