ട്രക്ക് ഡ്രൈവറായ ജസ്പ്രീത് സിംഗ് ആണ് മരിച്ചത്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനയാ സിഖുകാരന്‍ അമേരിക്കയില്‍ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചു. ട്രക്ക് ഡ്രൈവറായ ജസ്പ്രീത് സിംഗ് (32)നെയാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യക്കാരനായ സിംഗ് കഴിഞ്ഞ എട്ട് വര്‍ഷമായി യുഎസ്സില്‍ താമസിക്കുകയാണ്.
സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ബ്രോഡറിക് മാലിക് ജോണ്‍സ് റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ജസ്പ്രീത് സിംഗിന്‍റെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മോഷണം നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
