ടേക്ക് ഓഫിന് മുമ്പ് ഇന്ത്യന്‍ വംശജരായ അമ്മയെയും മകളെയും വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
സിംഗപ്പൂര് : ഭിന്നശേഷിയുള്ള മകളുമായി വിമാനത്തില് കയറിയ അമ്മയ്ക്ക് നേരെ വിമാനക്കമ്പനി ജീവനക്കാരുടെ ക്രൂരത. ടേക്ക് ഓഫിന് മുമ്പ് ഇന്ത്യന് വംശജരായ അമ്മയെയും മകളെയും വിമാനത്തില് നിന്ന് ഇറക്കി വിട്ടു. സിംഗപ്പൂരില് നിന്ന് ഫൂക്കേതിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
ദിവ്യ ജോര്ജ് എന്ന യുവതിയ്ക്കും അഞ്ചു വയസുകാരിയായ മകളുമാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് അല്പം മുമ്പ് വിമാനത്തില് നിന്ന് ഇറങ്ങാന് നിര്ബന്ധിതയായത്. മകളെ തന്റെ അടുത്തുള്ള സീറ്റില് ആണ് ദിവ്യ ഇരുത്തിയിരുന്നത്. പ്രത്യേക പരിഗണന അര്ഹിക്കുന്ന ദിവ്യയുടെ അഞ്ച് വയസുകാരി മകള്ക്ക് തനിയെ ഒരു സീറ്റ് അനുവദിക്കാന് ആവില്ലെന്ന വിമാനക്കമ്പനി ജീവനക്കാരുടെ വാദമാണ് ഇവര്ക്ക് യാത്ര നിഷേധിച്ചത്. ദിവ്യയുടെ മകള്ക്ക്, 8.5 കിലോ ഭാരമുണ്ടെങ്കിലും ഒരു വയസുകാരിയുടെ ശരീര വളര്ച്ച മാത്രമാണ് ഒള്ളത്.
കുട്ടി അമ്മയുടെ മടിയില് നിന്ന് തെന്നി ഇറങ്ങുന്നത് തനിക്ക് പ്രശ്നമല്ലെന്ന് ക്യാപറ്റന് കൂടി വ്യക്തമാക്കിയതോടെ വിമാനത്തില് നിന്ന് ഇറങ്ങാന് ദിവ്യ നിര്ബന്ധിതയാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് ദിവ്യ ഫേസ്ബുക്കില് വീഡിയോ അടക്കം വിവരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിംഗപ്പൂര് എയര്ലൈനിന്റെ സ്കൂട്ട് എന്ന വിമാനത്തില് വച്ചാണ് അമ്മയ്ക്കും മകള്ക്കും ദുരനുഭവം നേരിട്ടത്. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
