ഭര്‍ത്താവ് കൊലപ്പെടുത്തുകയാണെന്ന് പൊലീസ്
ലണ്ടന്: ഇന്ത്യന് വംശജയെ യുകെയില് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഭര്ത്താവിനെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് ഇന്ത്യന് വംശജയായ 38കാരി സര്ബ്ജിത് സിംഗിനെ വീട്ടില് ശ്വാസം മുട്ടി മരിച്ച നിലയില് കണ്ടെത്തിയത്. ഇവരെ ഭര്ത്താവ് കൊലപ്പെടുത്തുകയാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ് പൊലീസ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വോള്വര്ഹാംപ്ട്ടണിലുള്ള വീട്ടില് സര്ബ്ജിത്ത് സിംഗിനെ മരിച്ച നിലയില് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമാര്ട്ടം റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നട്തിയ അന്വേഷണത്തില് ഭര്ത്താവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
