രൂപയിടിഞ്ഞു; നേട്ടം കൊയ്ത് പ്രവാസികള്‍

ദുബായ്: യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലേറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പ് കുത്തിയത് പ്രവാസികൾക്ക് നേട്ടമായി. ഒമാൻ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ കറൻസിയുടെ
വിനിമയ നിരക്ക് കൂടി. നാട്ടിലേക്ക് പണമയക്കാൻ വൻ തിരക്കാണ് ഗൾഫ് രാജ്യങ്ങളിലെ മണി എക്ചേഞ്ചുകളിൽ ഇപ്പോൾ.

അമേരിക്കൻ ഡോളറുമായി , ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 69 രൂപ 10 പൈസ നിരക്കിൽ ആണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഇത് ഒമാൻ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ കറൻസിയുമായുമുള്ള രൂപയുടെ നിരക്ക് വർധിക്കാൻ കാരണമായി.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർധനവും , അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തമാകുന്നതുമാണ് ഡോളർ കരുത്താർജിക്കുവാനുള്ള കാരണം. അമേരിക്ക, ഇറാനുമേൽ നടപ്പിലാക്കാൻ പോകുന്ന ഉപരോധം എണ്ണ വില ഉയരുന്നതിലെ ഒരു പ്രധാന ഘടകം ആണ്.

ഇപ്പോൾ ഒരു ഒമാനി റിയാൽ 178 രൂപ 70 പൈസ യുടെ മുകളിൽ എത്തിയതോടു കൂടി നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്കും വർധിച്ചിട്ടുണ്ട്. വിദേശ ഇൻന്ത്യക്കാർക്കു ഡോളറിന്റെ മൂല്യം വർധിക്കുന്നത് നേട്ടം ഉണ്ടാക്കുമെന്നും, രൂപയുടെ മൂല്യത്തിൽ നിലനിൽക്കുന്ന കുറവ് തുടരുമെന്നും വിനിമയ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. യു. എ.ഈ dhirams 18 രൂപ 75 പൈസയിലും , സൗദി റിയാൽ 18 രൂപ രൂപ 36 പൈസയിലും , കുവൈറ്റി ദിനാർ 227 രൂപ 30 പൈസയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.