രക്തത്തില്‍ കുളിച്ച സൈനികന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി കഴുത്തിലും തലയിലുമായാണ് സൈനികന് വെടിയേറ്റത്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍മാവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സൈനികനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. വെടിയേറ്റ് രക്തത്തില്‍ കുളിച്ച സൈനികന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. കഴുത്തിലും തലയിലുമായാണ് സൈനികന് വെടിയേറ്റത്. ഈദിന് ലീവില്‍ പോകാന്‍ തയ്യാറെടുത്തിരുന്ന സൈനികനെയാണ് ഇന്നലെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. 

പുല്‍മാവയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഗുസു ഗ്രാമത്തില്‍ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെടുത്തത്. ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ ജോലി നോക്കി വരികയായിരുന്നു ഔറംഗസേബ്. ഷോപ്പിയാന്‍ ഇറങ്ങാന്‍ വേണ്ടി സൈനികന്‍ കയറിയ കാര്‍ തടഞ്ഞു നിര്‍ത്തി സൈനികനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു തീവ്രവാദികള്‍. 

കഴിഞ്ഞ വർഷം മെയ് 10ന് ഉമർ ഫയാസ് എന്ന സൈനികനെ ആറ് തീവ്രവാദികൾ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഷോപ്പിയാൻ ജില്ലയിലെ ഹെർമൻ പ്രദേശത്തുനിന്ന് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു ഈ സൈനികന്റെ മൃതശരീരം.