ദില്ലി: ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാൻ സേനാമേധാവി ജനറൽ റഹീൽ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ ഇന്ത്യാ പാകിസ്ഥാൻ അതിർത്തയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാൻ ഉധംപൂരിലെത്തി.
വിവിധ ഗ്രൂപ്പുകളുടെ തലവന്മാരുമായി സുഹാഗ് ഇന്ന് ചര്‍ച്ച നടത്തും. അതിനിടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്ഥ ഇരുവരും ചര്‍ച്ച ചെയ്തെന്നാണ് വിവരം.
