നാലു വര്‍ഷമായി ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിയാണ് മൗളിന്‍

മെല്‍ബണ്‍: ഓസ്‍ട്രേലിയയില്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയുമായി ഡേറ്റിംഗിന് പോയ ഇന്ത്യക്കാരനായ യുവാവ് കൊല്ലപ്പെട്ടു. ഓസ്‍ട്രേലിയയില്‍ അക്കൗണ്ടിംഗ് വിദ്യാര്‍ഥിയായ മൗളിന്‍ റാത്തോര്‍ഡ്(25) ആണ് കൊല്ലപ്പെട്ടത്. മെല്‍ബണിലെ സാന്‍ബറി തെരുവിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് പോയത്. ഓസ്‍ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വീട്ടില്‍ വച്ച് മൗളിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളേല്‍പ്പിച്ചതിനാണ് ആദ്യം കേസ് എടുത്തതെങ്കിലും യുവാവ് മരണപ്പെട്ടതോടെ കൊലപാതക്കുറ്റം ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് പഠനത്തിനായി മൗളിന്‍ ഓസ്‍ട്രേലിയയില്‍ എത്തിയതാണെന്ന് സുഹൃത്ത് ലൗപ്രീത് സിംഗ് പറഞ്ഞു.