സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമായി പലസ്തീന്‍ മാറണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ച എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
എല്ലാതരം ഭീകരവാദത്തേയും അപലപിക്കുന്നതായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. കാര്‍ഷിക, വിവര സാങ്കേതിക, ആരോഗ്യ, കായിക മേഖലകളിലായി അഞ്ച് കരാറുകളില്‍ ഇന്ത്യയും പലസ്തീനും ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനവുമായി പലസ്തീന്‍ സഹകരിക്കും.
