ഗരുഡന്‍റെ പുറത്തേറി വധു വരന്‍മാരുടെ എന്‍ട്രി, സാഹസികം!
വിവാഹത്തിന് കുതിരപ്പുറത്ത് യാത്ര ചെയ്യുക ബൈക്കില് യാത്ര ചെയ്യുക തുടങ്ങി ചില വ്യത്യസ്തമായ രീതികള് പൊതുവെ പലരും സ്വീകരിക്കാറുണ്ട്. എന്നാല് ഗരുഡന്റെ ചിറകേറി ഒരു യാത്ര ചില പുരാണ കഥകളില് മാത്രമായിരിക്കും... ഇവിടെ അങ്ങനെയൊരു വാര്ത്തയാണ് എത്തുന്നത്. വിവാഹത്തിന് വരനും വധുവും എത്തിയത് ഗരുഡന്റെ പുറത്തേറിയായിരുന്നു.
വിവാഹം വ്യത്യസ്തമാക്കാന് എന്തു വഴിയും സ്വീകരിക്കുന്ന കാലത്തും ഇതൊരു പുതുമയായിരുന്നു. എന്തായാലും വ്യത്യസ്തത ആഗ്രഹിച്ച വിവാഹ പരിപാടി സോഷ്യല് മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വന് പ്രതികരണമാണ് സോഷ്യല് മീഡിയയില് വീഡിയോക്ക് ലഭിക്കുന്നത്.
വിവാഹത്തിനെത്തിയ ആളുകളെല്ലാം ദൂരെ ഒരു ഗരുഡരപത്തിലുള്ള പേടകം പറന്നുവരുന്നത് കണ്ടെങ്കിലും വധുവും വരനും എത്തുന്നതാണെന്ന് കുരുതിയിരുന്നില്ല. ബഹാരോം ഫൂല് ഭര്സാവോ എന്ന ഹിന്ദി ക്ലാസിക് ഗാനം പശ്ചാത്തലമൊരുക്കിയായിരുന്നു വരന്റെയും വധുവിന്റെയും മാസ് എന്ട്രി. ഗരുഡന്റെ രൂപത്തിന് താഴെയായി വരനും വധുവിനും നില്ക്കാന് പാകത്തില് വൃത്താകൃതിയില് ഒരിടവും പേടകത്തിലുണ്ടായിരുന്നു.
മാസ് എന്ട്രിയെന്ന് ചിലര് പറയുന്നുണ്ടെങ്കിലും സാഹസികമായിരുന്നു അതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല് ഇത്തരം കോപ്രായങ്ങള് പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റു ചിലര് സോഷ്യല് മീഡിയയില് കുറിച്ചരിക്കുന്നത്.
