അതുപോലെ പെൺകുട്ടികൾക്ക് അവശ്യം വേണ്ട വൈദ്യസഹായം ലഭിക്കുന്നില്ലെന്നതും ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയാണെന്ന് സഹജ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

ദില്ലി: വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾ ഭർത്താക്കൻമാരിൽ നിന്ന് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതായി പഠന റിപ്പോർട്ട്. പതിനഞ്ചിനും നാൽപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പീഡനങ്ങൾ‌ സഹിക്കേണ്ടി വരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഡോദരയിലെ സഹജ് എന്ന എൻജിഒ നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പെൺകുട്ടികൾക്ക് ആവശ്യമായ പോഷകാഹാരമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും സർവ്വേയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതുപോലെ പെൺകുട്ടികൾക്ക് അവശ്യം വേണ്ട വൈദ്യസഹായം ലഭിക്കുന്നില്ലെന്നതും ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയാണെന്ന് സഹജ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പല സ്ത്രീകളും ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾക്ക് വഴങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ-4 നടത്തിയ സർവ്വേ ഉദ്ധരിച്ചാണ് സ​ഹജ് ഈ കണക്കുകൾ പുറത്തെത്തിച്ചത്.