Asianet News MalayalamAsianet News Malayalam

പെണ്‍ സുഹൃത്തിനെ തേടി ഓസ്ട്രേലിയവരെ എത്തി; ഇന്ത്യന്‍ യുവാവിനെ കാത്തിരുന്നത് കൊലക്കത്തി

  • സൈബര്‍ ലോകത്ത് പരിചയപ്പെട്ട യുവതിയെ കാണുവാന്‍ ഓസ്ട്രേലിയയില്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു
Indian youth stabbed to death in Australia
Author
First Published Jul 26, 2018, 4:27 PM IST

മെല്‍ബണ്‍: സൈബര്‍ ലോകത്ത് പരിചയപ്പെട്ട യുവതിയെ കാണുവാന്‍ ഓസ്ട്രേലിയയില്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. ഓസ്‌ട്രോലിയയിലെ വിക്‌ടോറിയയില്‍ നടന്ന സംഭവത്തില്‍ മൗലീന്‍ രാത്തോഡ് എന്ന ഇരുപത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. 

മാരകമായി കുത്തേറ്റ രാത്തോഡിനെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി അന്ത്യം നടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് പരിക്കേറ്റ നിലയില്‍ രാത്തോഡിനെ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മെല്‍ബണിലെ പെണ്‍കുട്ടി തനിച്ച താമസിക്കുന്ന വീട്ടില്‍ രാത്രി 9 മണിക്ക് രാത്തോഡ് ചെന്നിരുന്നു. 

പിന്നീട് അത്യാഹിത വിഭാഗത്തിന് വിളി കിട്ടിയത് അനുസരിച്ച് അവര്‍ വീട്ടിലേക്ക് എത്തുമ്പോള്‍ രാത്തോഡ് രക്തം വാര്‍ന്ന് മരണാസന്നനായി കിടക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്ന കുറ്റത്തിനാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. 

യുവാവ് മരണമടഞ്ഞതോടെ പെണ്‍കുട്ടിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം പുന: പരിശോധിച്ച് കൊലപാതക കുറ്റമാക്കും. കഴിഞ്ഞ ദിവസം മെല്‍ബണിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു. പഞ്ചാബി ദമ്പതികളുടെ ഏക മകനായ രാത്തോഡ് നാലു വര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ എത്തിയത്. വിവരം അറിഞ്ഞ് രാത്തോഡിന്റെ മാതാപിതാക്കളും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല.


 

Follow Us:
Download App:
  • android
  • ios