അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്.

ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് അപകടം നടന്നത്. അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നത്. വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

 തീ ഉടന്‍ തന്നെ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീയണച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.