Asianet News MalayalamAsianet News Malayalam

നിസ്കാരത്തിനിടെ ഭൂകമ്പം; ഭൂമി കുലുങ്ങിയിട്ടും കുലുങ്ങാതെ ഇമാം; വൈറലായി വീഡിയോ

ഡെന്‍പാസറിലെ പള്ളിക്ക് സമീപമാണ് നിസ്കാരത്തിനിടെ റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്

Indonesian imam leading prayer as quake hits
Author
Indonesia, First Published Aug 6, 2018, 6:37 PM IST

ലോകത്തെ തന്നെ ഞെട്ടിച്ച ഭൂകമ്പങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ ഉണ്ടായത്. നൂറ്റി അമ്പതോളം പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര ദ്വീപുകളായ ബാലിയിലും ലംബോക്കിലുമാണ്  ഭൂകമ്പമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടയിലും കുലുങ്ങാതെ നിന്ന് തന്‍റെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്ന ഇമാമിന്‍റെ വീഡിയോ ഇതിനിടെ വൈറലാകുന്നുണ്ട്. ബാലിയിലെ പള്ളിയിലെ നിസ്കാരത്തിനിടയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പുറത്ത് ഭൂമികുലുക്കമുണ്ടായപ്പോള്‍ ഇമാമിന്‍റെ പിന്നില്‍ നിന്ന ചിലര്‍ എന്താണ് നടക്കുന്നതെന്നറിയാനായി ഓടിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇമാമാകട്ടെ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥന തുടരുകയായിരുന്നു.

അള്ളാഹുവില്‍ ഉറച്ചുവിശ്വസിച്ച ഇമാമിനെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുകയാണിപ്പോള്‍. ഇമാമിന്‍റെ പിന്നില്‍ നിന്നവരെയും വാഴ്ത്തുകയാണ് ഏവരും.

 

Follow Us:
Download App:
  • android
  • ios