ജക്കാര്‍ത്ത: ഭര്‍ത്താവ് പെണ്ണാണെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണ് സംഭവം. ഹെനിയാതി എന്ന യുവതിയാണ് താന്‍ വിവാഹം കഴിഞ്ഞത് പുരുഷനെയല്ല, പകരം ഒരു യുവതിയെയാണെന്ന് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയത് പ്രകാരം ഭര്‍ത്താവ് വേഷം കെട്ടിയ തട്ടിപ്പുകാരിയെ അറസ്റ്റ് ചെയ്തു. സുവാര്‍തി എന്ന 40കാരിയാണ് തട്ടിപ്പ് നടത്തിയത്. മുഹമ്മദ് സപൂത്ര എന്ന പേരിലാണ് ഇവര്‍ പുരുഷ വേഷത്തില്‍ ജീവിച്ചത്. പോലീസില്‍ ഉന്നത ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഹെനിയാതിയെ വിവാഹം ചെയ്തത്. 

പതിനേഴ് വയസുള്ള ഇവര്‍ സ്വന്തം വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് തട്ടിപ്പിനിറങ്ങിയത്. ഇതിന് മുമ്പും ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ആണ്‍ വേഷത്തില്‍ പല യുവതികളെയും പറ്റിച്ച ഇവര്‍ വന്‍ തുകയാണ് തട്ടിയെടുത്തത്. ഇന്തോനേഷ്യയില്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.