എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത യുടെ മൂന്നു നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമ, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അഖില്‍ ആര്‍ നമ്പ്യാര്‍, ഹെഡ് നേഴ്സ് കെ കെ ശോഭന എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 2015 സെപ്റ്റബംര്‍ 3 നായിരുന്നു സംഭവം.
രക്ത സ്രാവത്തെ തുടര്‍ന്ന് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും വഴിമധ്യെ മൂന്നുമക്കളും മരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. സസ്പെന്റെ ചെയ്യപ്പെട്ട ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. യുവതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഓമശ്ശേരി വേനപ്പാറ സ്വദേശിയായ പട്ടിക ജാതി യുവാവിനെ അയല്‍വാസിയുടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു. ഓമശ്ശേരി വേനപ്പാറ കായലുംപാറ നാലു സെന്റ് കോളനിയിലെ മിഥുന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് രവിന്ദ്രന്‍ നല്‍കിയ പരാതിയില്‍യാണ് 2015 മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
