ആധാർ, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ് എന്നിവ സഹിതം ദുരിത ബാധിതർ വില്ലേജ് ഓഫീസുകളിൽ രജിസ്ട്രർ ചെയ്യാനാണ് നിർദേശം നൽകിയിരുന്നത്
റാന്നി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായവര്‍ക്ക് അടിയന്തര സഹായം നൽകുന്നതിന് മുന്നോടിയായുള്ള വിവര ശേഖരണം പുരോഗമിക്കുന്നു. ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ വില്ലേജ് ഓഫീസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അടിയന്തര സഹായമായി 10000 രൂപയാണ് കിട്ടുക.
ആധാർ, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ് എന്നിവ സഹിതം ദുരിത ബാധിതർ വില്ലേജ് ഓഫീസുകളിൽ രജിസ്ട്രർ ചെയ്യാനാണ് നിർദേശം നൽകിയിരുന്നത്. പത്തനംതിട്ടയിൽ മാത്രം ഇതിനകം അൻപതിനായിരത്തോളം പേർ വില്ലേജ് ഓഫീസുകളിലെത്തി വിവരം നൽകിയിട്ടുണ്ട്.
ഉടൻ തന്നെ അടിയന്തര സഹായമായി പതിനായിരം രൂപ വീതം നൽകാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരെയായിരുന്നു ജില്ലയിൽ പ്രളയെത്തെ തുടർന്ന് മാറ്റിപാർപ്പിച്ചിരുന്നത്. സഹായ ധനത്തിന് പുറമെ ദുരിത ബാധിതർക്ക് 22 ഇനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്യും.
ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിൽ 45 പഞ്ചായത്തുകളെയും പ്രളയം ബാധിച്ചിരുന്നു.ഇതിൽ 18 പഞ്ചായത്തുകളെയാണ് സാരമായി ബാധിച്ചത്. ക്യമ്പുപുകളിൽ കഴിഞ്ഞിരുന്നവരിൽ അധികം പേരും ഇതിനകം വീടുകളിലേക്ക് മടങ്ങിയിട്ടുമുണ്ട്. തിരുവല്ല താലൂക്കിലാണ് ഇനി കാര്യമായി ആളുകൾ ക്യാമ്പുകളില്‍ തുടരുന്നത്.
