പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് പായിമ്പ്ര സ്വദേശിനിയും കുന്നമംഗലം പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് രാജുവിന്റെ മകളുമായ കെ. രസില രാജുവാണ് കൊല്ലപ്പെട്ടത്. കംപ്യൂട്ടറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതി അസം സ്വദേശി ബാബന്‍ സൈക്കിയയെ മുംബൈ അറസ്റ്റ് ചെയ്തു. പ്രതിക്ക് കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൂണെയിലെത്തിയ രസിലയുടെ ബന്ധുക്കള്‍ ആരോപിച്ചു.