കൊച്ചി: ചലച്ചിത്ര മേഖലയിൽ ലൈംഗിക പീഡനങ്ങളില്ലെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ താന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ഇന്നസെന്റ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല താന്‍ നടത്തിയത്. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്നും ഇന്നെസെന്റ് പോസ്റ്റില്‍ പറയുന്നു.

ഇന്നസെന്‍റിന്റെ പ്രസ്താവനയ്ക്കെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ഇന്നസെന്റിന്റെ വാദം തെറ്റാണെന്നും അവസരം ചോദിച്ചെത്തുന്ന പല നടിമാരും പീഡനത്തിന് ഇരയാകുന്നുവെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. പ്രമുഖ നടിമാർ ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഇന്നസെന്‍റ് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും വനിതാക്കൂട്ടായ്‍മ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ വിശദീകരണം.

ഇന്നസെന്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: