കോല്‍ക്കത്ത ശ്രേണിയിലെ മൂന്നാമത്ത യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ ഇനി നാവിക സേനയുടെ അഭിമാനം. അത്യാധുനിക യുദ്ധസന്നാഹങ്ങളാണ് ഭീമന്‍ കപ്പലിലുള്ളത്. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതല ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാവുന്ന മിസൈലുകള്‍, കടലില്‍ ശത്രുവിന്റെ സാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെന്‍സറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍ എന്നിവ അവയില്‍ ചിലതുമാത്രം. 

നീളം നൂറ്റി അറുപത് മീറ്റര്‍, വീതി പതിനേഴര മീറ്റര്‍. നാല്പത് ഓഫീസര്‍മാരുള്‍പ്പെടെ മുന്നൂറ്റിമുപ്പത് നാവിക സേനാനികളാണ് ഐ.എന്‍.എസ് ചെന്നൈയിലുള്ളത്. മുംബൈ മസ്ഗാവ് ഡോക്കിലാണ് ഏഴായിരത്തി അഞ്ഞൂറ് ടണ്‍ ഭാരമുള്ള കപ്പല്‍ നിര്‍മിച്ചത്.