സെക്രട്ടറിയേറ്റില്‍ ദളിത് പീഡനം പരാതിപ്പെട്ട ജീവനക്കാരനെ സ്ഥലം മാറ്റാന്‍ നിര്‍ദേശം

First Published 16, Apr 2018, 2:16 PM IST
instruction to change the employee
Highlights
  • മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: തനിക്കെതിരെ പരാതി നൽകിയ ദളിത് ജീവനക്കാരനെ സ്ഥലം മാറ്റാൻ പൊതുഭരണ സെക്രട്ടറിയുടെ നിർദ്ദേശം. പൊതുഭരണ വകുപ്പിലെ അറ്റൻസറായ ദേവദാസിനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.

ജീവനക്കാരനെ മാറ്റാൻ കഴിയില്ലെന്നും പരാതിയിൽ നടപടി വേണമെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ വ്യക്തമാക്കി. ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നടത്തും.

ഭക്ഷണം കഴിച്ചതിന്‍റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്‌ഫോര്‍ ജീവനക്കാരനായ ദേവദാസ് വെളിപ്പെടുത്തുകയായിരുന്നു.

loader