ബംഗാള്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിരുന്ന പടക്കപ്പലില്‍ നിന്ന് പരീക്ഷണാര്‍ത്ഥം തൊടുത്തുവിട്ട മിസൈലിനെ, രണ്ടായിരം കിലോമീറ്റുകള്‍ ഇപ്പുറം ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ച പ്രതിരോധ മിസൈല്‍ വിജയകരമായി തകര്‍ത്തതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. നൂറ് കിലോമീറ്ററോളം ഉയര്‍ത്തില്‍ വെച്ചാണ് പരീക്ഷണ മിസൈലും പ്രതിരോധ മിസൈലും തമ്മില്‍ കുട്ടിമുട്ടിയത്. എന്നാല്‍ ഇതിനേക്കാള്‍ ഉയരത്തില്‍വെച്ചുതന്നെ മിസൈലുകളെ നശിപ്പിക്കാന്‍ ഇതിനാവുമെന്നാണ് ഡി.ആര്‍.ഡി.ഒയിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ആണവായുധങ്ങള്‍ വഹിച്ചെത്തുന്ന മിസൈലുകളെപ്പോലും ഇവയ്ക്ക് തകര്‍ക്കാനാവും. ഇത് രണ്ടാം തവണയാണ് പ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്നത്.