സിബിഐ തലപ്പത്തെ ചേരിപ്പോരിനെ തുടര്‍ന്ന് എം നാഗേശ്വര്‍ റാവുവിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. 

ദില്ലി: സിബിഐ താൽക്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് സിബിഐ അഡീഷണൽ ഡറയറക്ടറായി സ്ഥാനക്കയറ്റം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടേതാണ് തീരുമാനം. സിബിഐ തലപ്പത്തെ ചേരിപ്പോരിനെ തുടര്‍ന്ന് എം നാഗേശ്വര്‍ റാവുവിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ്മ നൽകിയ കേസിൽ ഇതുവരെ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. അതിനിടെയാണ് നാഗേശ്വര്‍ റാവുവിന് അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. നിലവിൽ സിബിഐയിൽ തസ്തിക പ്രകാരം ജോയിന്‍റ് നാഗേശ്വര്‍ റാവു.