ജയത്തോടെ ഇംഗ്ലണ്ടും പോര്‍ച്ചുഗലും റഷ്യയിലേക്ക്

ലണ്ടന്‍: ലോകകപ്പ് ഫുട്ബോള്‍ സന്നാഹമത്സരങ്ങളില്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും വിജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് കോസ്റ്റാറിക്കയെ തകര്‍ത്തത്. റൊണാള്‍ഡോ തിരിച്ചെത്തിയ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് അല്‍ജീരയെ പോര്‍ച്ചുഗല്‍ തകര്‍ത്തു. ഇരട്ട ഗോളുമായി ഗുഡസും(17, 55), ഫെര്‍ണാണ്ടസുമാണ്(37) പോര്‍ച്ചുഗലിനായി വലകുലുക്കിയത്. റോണോ ഒരു അസിസ്റ്റ് പേരിലാക്കി

അതേസമയം റാഷ്‌ഫോര്‍ഡും വെല്‍ബെക്കുമാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. കളി തുടങ്ങി 13-ാം മിനുറ്റില്‍ റാഷ്‌ഫോര്‍ഡിന്‍റെ തകര്‍പ്പന്‍ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാല്‍ 76ാം മിനുറ്റിലായിരുന്നു വെല്‍ബെക്കിന്‍റെ ഗോള്‍. ഇതോടെ ഇംഗ്ലണ്ടിനായി വെല്‍ബക്കിന്റെ ഗോള്‍ നേട്ടം പതിനാറിലെത്തി. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിക്കുന്നവരില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് വെല്‍ബെക്ക്.