Asianet News MalayalamAsianet News Malayalam

പന്ത്രണ്ടുകാരന്‍റെ ഒരു വര്‍ഷത്തെ സ്വപ്നം; നിര്‍മിച്ച ഗെയിം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തു, പിന്നീട് നടന്നത്

എന്തായാലും ഈ സംഭവത്തിന് മലേഷ്യയില്‍ വലിയ പ്രചാരണം ലഭിച്ചു. രാജ്യത്തെ കായിക യുവക്ഷേമ വകുപ്പ് മന്ത്രി സയ്യിദ് സാദിഖ് തന്നെ മുഹമ്മദിനെ കാണാനെത്തി. പന്ത്രണ്ടുകാരനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു

internet cafe employee accidentally delete game built by 12 year old boy
Author
Kuala Lumpur, First Published Nov 5, 2018, 1:58 PM IST

ക്വാലാലംപൂര്‍: പന്ത്രണ്ടുകാരന്‍ ഒരു വര്‍ഷമെടുത്ത് നിര്‍മിച്ച കമ്പ്യൂട്ടര്‍ ഗെയിം അറിയാതെ ഡിലീറ്റ് ആയി പോയാലോ. വലിയൊരു സ്വപ്നം പൊലിഞ്ഞതില്‍ സങ്കടമൊക്കെയുണ്ടായെങ്കിലും അത് മുഹമ്മദ് താലിഫ് എന്ന പന്ത്രണ്ടുകാരനെ പ്രസിദ്ധനാക്കിയിരിക്കുകയാണ്. സ്വന്തമായി കമ്പ്യൂട്ടറോ ഇന്‍റര്‍നെറ്റോ ഒന്നും ഇല്ലാത്തതിനാല്‍ സമീപത്തെ ഇന്‍റര്‍നെറ്റ് കഫേയിലായിരുന്നു മുഹമ്മദിന്‍റെ ഗെയിം നിര്‍മാണം.

ഒരു ദിവസം കമ്പ്യൂട്ടറില്‍ പരിചിതമല്ലാത്ത ഒരു ഫയല്‍ കണ്ട കഫേ ജീവനക്കാരന് ഒരു സംശയം, ഇത് ഇനി വെെറസ് ആണോ. ആ സംശയം മൂലം ഇയാള്‍ ആ ഗെയിം ഡിലീറ്റ് ചെയ്ത് കളഞ്ഞു. എന്തായാലും ഈ സംഭവത്തിന് മലേഷ്യയില്‍ വലിയ പ്രചാരണം ലഭിച്ചു. രാജ്യത്തെ കായിക യുവക്ഷേമ വകുപ്പ് മന്ത്രി സയ്യിദ് സാദിഖ് നേരിട്ട് മുഹമ്മദിനെ കാണാനെത്തി.

പന്ത്രണ്ടുകാരനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇത് പോലെ കഠിനാധ്വാനം ചെയ്യുന്ന ഭാവി തലമുറയെയാണ് ആവശ്യമെന്നാണ് മന്ത്രി ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

മലേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗെയിം ഡെവലപ്പര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം എഴുതി. എന്തായാലും സാങ്കേതിക വിദ്യ ഏറെ മുന്നോട്ട് പോയതിനാല്‍ ഡിലീറ്റ് ആയ ഗെയിം ഫയല്‍ കഫേ അധികൃതര്‍ തന്നെ മുഹമ്മദിനെ വീണ്ടെടുത്ത് കൊടുത്തു. സോംബി ഷൂട്ടര്‍ എന്ന ഗെയിമാണ് മുഹമ്മജ് നിര്‍മിച്ചത്. 

 

Follow Us:
Download App:
  • android
  • ios