ദില്ലി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പണിമുടക്ക് ഉടൻ നടത്തുമെന്ന് ഐഎൻടിയുസി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ് റെഡ്ഢി വ്യക്തമാക്കി.

പണിമുടക്ക് സമരത്തിന് ഞങ്ങൾ നിര്ബന്ധിതരാകുകയാണെന്നും ബിഎംഎസ് അടക്കം രാജ്യവ്യാപകമായുള്ള തൊഴിലാളി സംഘടനകളെ ഒപ്പം കൂട്ടി വരുന്ന മാർച്ചിലാണ് സമരം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.